ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. ഓൺലൈൻ ടിക്കറ്റുകളിലാണ് ഇന്ത്യൻ റയിൽവെ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ......
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ശമ്പള വരുമാനം അയക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് (Non-Resident Indians - NRI) ആ പണത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ ആദായനികുതി നിയമം, 1961 പ്രകാരം ഇത് ഇന്ത്യയിൽ ലഭിക്കുന്ന വരുമാനമായി കണക്കാക്കാത്തതിനാലാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.
പ്രധാന വിശദാംശങ്ങൾ:
* വിദേശ വരുമാനം: ഒരു വ്യക്തി യു.എസിൽ ജോലി ചെയ്യുകയും അവിടെ താമസിച്ച് വരുമാനം നേടുകയും ചെയ്യുമ്പോൾ, അവരുടെ ശമ്പളം യു.എസ്. ......
ഇനി മുതൽ ജഡ്ജിയാകാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷം വക്കീലായി പ്രാക്ടീസ് ചെയ്തിരിക്കണം. വക്കീലായി എൻറോൾ ചെയ്യുന്ന തീയതി മുതൽ ഈ മൂന്ന് വർഷം കണക്കാക്കും.
ഈ പുതിയ നിയമം ഭാവിയിൽ വരുന്ന നിയമനങ്ങളെ മാത്രമേ ബാധിക്കൂ. ......
ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് തത്വമെന്ന് സുപ്രീംകോടതിയിൽ കേരളം വ്യക്തമാക്കി. പുതിയ വഖഫ് ഭേദഗതി നിയമം കാരണം വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റപ്പെടാമെന്നും സംസ്ഥാനം വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഫയൽചെയ്ത കക്ഷിചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ......
ബംഗളുരു: വന്യജീവികളും മനുഷ്യരും തമ്മിൽ ഇടയുന്ന സാഹചര്യം പല സംസ്ഥാനങ്ങളിലും ശക്തിപ്പെടുന്നുണ്ട്. ആന്ധ്രയിൽ ഈയിടെയായി ആ പ്രശ്നം രൂക്ഷമാണ്.......
കേന്ദ്ര സർക്കാരുമായുള്ള സമീപനം വിവാദങ്ങളിലേക്കും സൂചനകളിലേക്കും.
ശശി തരൂരിന്റെ സമീപകാല രാഷ്ട്രീയ നീക്കങ്ങൾ രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ തരൂർ, മോദി സർക്കാരിനെക്കുറിച്ച് മിതമായ നിലപാടുകൾ സ്വീകരിച്ച സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തിലെ ഒരു പ്രാധാന്യമുള്ള പദവിയുടെ വാഗ്ദാനം നൽകിയതായാണ് സൂചന.
റിപ്പോർട്ടുകൾ പ്രകാരം, അന്താരാഷ്ട്ര അണവോർജ ഏജൻസിയുടെ ചെയർമാൻ പദവിക്ക് വേണ്ടി ഇന്ത്യ തരൂരിനെ മുൻതൂക്കത്തോടെ ഉന്നയിച്ചേക്കാമെന്ന് കേന്ദ്ര സർക്കാർ അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിവ്. ......
പോലീസ് ചോദ്യം ചെയ്ത സമയത്ത് പ്രതി നൽകിയ മൊഴിയിൽ മറ്റൊരു സഹപ്രതിയുടെ പേര് പറഞ്ഞാലും, അതിനെ ആശ്രയിച്ച് ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി . ക്രിമിനൽ നടപടിക്രമ ചട്ടത്തിന്റെ സെക്ഷൻ 161 പ്രകാരമുള്ള മൊഴികൾ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തെളിവായി കണക്കാക്കരുതെന്ന് കോടതി വ്യക്തമാക്കി.
"ഒരു പ്രതിയുടെ മൊഴി മറ്റൊരാൾക്കെതിരെ ഉപയോഗിക്കാനാകില്ല എന്നതാണ് ക്രിമിനൽ നിയമത്തിലെ അടിസ്ഥാന സിദ്ധാന്തം. ......
യു പി മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില സമ്മാനങ്ങളും മുഖ്യമന്ത്രി ഷമിക്ക് നല്കി.......
ഹൈദരാബാദിലെ ചാർമിനാറിനടുത്ത് ഇന്നലെ രാവിലെയുണ്ടായ തീപിടുത്തത്തിൽ 17 പേരാണ് വെന്തുമരിച്ചത്. ഇപ്പോഴിതാ, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ വീടുകളിൽ കണ്ട നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചകൾ വെളിപ്പെടുത്തുകയാണ്. ......
നിരവധി തവണ ഇവർ പാകിസ്താൻ സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. പാകിസ്താൻ സന്ദർശനത്തിനു പിന്നാലെ ചൈനയിലേക്കും ജ്യോതി യാത്രനടത്തിയിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ പത്രങ്ങൾ ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ വീഡിയോ ക്രിയേറ്റർമാരെ പാക് രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്യുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ടെന്നും ഹിസാർ എസ്പി ശശാങ്ക് കുമാർ സാവൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാക് രഹസ്യാന്വേഷണ വിഭാഗം ജ്യോതിയെ വെച്ച് വിവരങ്ങള്‍ ചോർത്തിയതായാണ് സൂചന.
ഹരിയാണ പോലീസും കേന്ദ്ര ഏജൻസികളും ഇവരെ ചോദ്യംചെയ്തുവരികയാണ്. ......